SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ചേർത്തലക്ക് കലാകിരീടം

ആലപ്പുഴ: അഞ്ചുനാൾ നീണ്ടു നിന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കി ചേർത്തല ഉപജില്ല. കഴിഞ്ഞ വർഷത്തെ ജേതാക്കളായ മാവേലിക്കര ഉപജില്ല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2022, 2023 വർഷങ്ങളിലും ചേർത്തല കലാകിരീടം സ്വന്തമാക്കിയിരുന്നു.

നാലുദിവസം മുന്നേറിയ തുറവൂർ ഉപജില്ലയെ അവസാന ലാപ്പിൽ പിന്നിലാക്കിയാണ് 855 പോയിന്റോടെ ചേർത്തല ഒന്നാമതെത്തിയത്. 817 പോയിന്റ് നേടി തുറവൂർ റണ്ണറപ്പായി. ആതിഥേയരായ ആലപ്പുഴയ്ക്കാണ് മൂന്നാം സ്ഥാനം. കായംകുളം ഉപജില്ല അഞ്ചാമതെത്തി. സ്‌കൂൾ വിഭാഗത്തിൽ മാന്നാർ നായർ സമാജം ബോയ്‌സ് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. . അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ് രണ്ടും ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആലപ്പുഴക്കാണ് കിരീടം. ചേർത്തല രണ്ടും തുറവുർ മൂന്നും സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചേർത്തല ജേതാക്കളായി. കായംകുളം, തുറവൂർ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി.
യു.പി വിഭാഗത്തിൽ കായംകുളം ഒന്നാമതെത്തി. തുറവൂർ, ആലപ്പുഴ ഉപജില്ലകൾ രണ്ടും മൂന്നുംസ്ഥാനം സ്വന്തമാക്കി. അറബിക് കലോത്സവം യു.പി. വിഭാഗത്തിൽ അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, കായംകുളം ജില്ലകൾ ഒന്നാമതെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ കായംകുളം ഉപജില്ല ഓവറാൾ ജേതാക്കളായി. സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ മാവേലിക്കരയും യു.പി വിഭാഗത്തിൽ ആലപ്പുഴ, തുറവൂർ, ചേർത്തല ഉപജില്ലകളും ഒന്നാമതെത്തി. പ്രധാനവേദിയായ ലിയോതേർട്ടീന്ത് എച്ച്.എസ്.എസിൽ നടന്ന സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും എ.ഡി.എം ആശ സി.എബ്രഹാം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ മഞ്ജുഷ അലക്‌സ്, ബാബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

നായർ സമാജം @23

തുടർച്ചയായി 23 ാം തവണയാണ് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി ജി​ല്ലാ സ്കൂൾ ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നത്. ആകെ 51 ഇനങ്ങളിൽ മത്സരിച്ച സ്‌കൂൾ 19 എണ്ണത്തിൽ ഒന്നാമതെത്തി. 10 ഗ്രൂപ്പ്‌ ഇനങ്ങളിലും 9 വ്യക്തിഗത ഇനത്തിലുമാണ്‌ സംസ്ഥാനതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്.


ഓവറോൾ
(ഉപജില്ല, പോയന്റ്)

ചേർത്തല-855
തുറവൂർ-817
ആലപ്പുഴ-803
മാവേലിക്കര-797

കായംകുളം-790

 സ്‌കൂൾ
മാന്നാർ നായർ സമാജം ബോയ്‌സ് എച്ച്.എസ്.എസ്- 272
അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ്- 204
ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്- 197
തുറവൂർ ടി.ഡി.എച്ച്.എസ്.എസ്- 194
ഹരിപ്പാട് ഗവ. ജി.എച്ച്.എസ്.എസ്- 173

ഉപജില്ല ജേതാക്കൾ

യു.പി വിഭാഗം
കായംകുളം- 183
തുറവൂർ- 167
ആലപ്പുഴ- 164
എച്ച്.എസ് വിഭാഗം
ചേർത്തല- 382
കായംകുളം- 363
തുറവൂർ- 355
എച്ച്.എസ്.എസ് വിഭാഗം
ആലപ്പുഴ- 378
ചേർത്തല- 366
ചെങ്ങന്നൂർ- 357
യു.പി (അറബിക്)
അമ്പലപ്പുഴ- 65
ആലപ്പുഴ- 65
ചേർത്തല- 65
കായംകുളം- 65
എച്ച്.എസ് (അറബിക്)
കായംകുളം- 95
തുറവൂർ- 93
ആലപ്പുഴ- 91
ചേർത്തല- 91

യു.പി (സംസ്‌കൃതം)
ചേർത്തല- 90
ആലപ്പുഴ-90
തുറവൂർ-90
എച്ച്.എസ്
മാവേലിക്കര-90
ആലപ്പുഴ-86
ഹരിപ്പാട്-86

​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL