SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

കൗണ്ട് ഡൗൺ തുടങ്ങി ; പ്രചാരണം തകർക്കുന്നു

ആലപ്പുഴ: മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണം കൊടുമ്പിരി കൊണ്ടു. ജനറൽ സീറ്റുകളിൽ പോലും വനിതകൾക്ക് അവസരം നൽകിയാണ് മുന്നണികൾ മത്സരം കടുപ്പിച്ചിട്ടുള്ളത്. പല വാർഡുകളിലും ത്രികോണ പോരാട്ടം നടക്കുന്നുണ്ട്. വിമതപ്പട ഉണ്ടാക്കുന്ന തലവേദനയും ചെറുതല്ല. രാമങ്കരി, മുട്ടാർ, നീലംപേരൂർ, തകഴി, തലവടി പഞ്ചായത്തുകളിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ മത്സരിക്കുന്നത് ഇടതുമുന്നണിക്ക് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതു കൂടാതെ കൈനകരിയിലും നീലംപേരൂരിലും തലവടിയിലും സി.പി.എം വിമതരും വെല്ലുവിളിയാകുന്നുണ്ട്. രാമങ്കരിയിൽ തമ്മിൽ പോരടിക്കുന്ന ആറ് വാർഡുകളിൽ അഞ്ചിലും പാർട്ടി ചിഹ്നത്തിലാണ് സി.പി.ഐ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. ആലപ്പുഴ നഗരസഭയിലടക്കം വിവിധ സീറ്റുകളിൽ യു.ഡി.എഫും വിമത ഭീഷണി നേരിടുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പവും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലതിനൊപ്പവും ചായുന്നതാണ് ജില്ലയുടെ പതിവ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതാണ് മിക്കപ്പോഴും ഒരുപടി മുന്നിലെത്തുക. ആലപ്പുഴയിൽ ബി.ജെ.പി ആദ്യസൂചനകൾ കാണിച്ച തിരഞ്ഞെടുപ്പായിരുന്നു 2020ലേത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പല തദ്ദേശ സ്ഥാപനങ്ങളിലും ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. സ്വതന്ത്രരുടെ പിന്തുണയിലാണ് ചിലയിടങ്ങളിൽ ഭരണം നിശ്ചയിക്കപ്പെട്ടത്. എൻ.ഡി.എ നിർണ്ണായക ശക്തിയാകുന്നതും ചിലയിടങ്ങളിൽ കണ്ടു.

.

 ആറ് നഗരസഭകളിൽ മൂന്നെണ്ണം ഇടതുമുന്നണി സ്വന്തമാക്കിയപ്പോൾ രണ്ടിടത്ത് യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം

 ജില്ലയിലെ പന്ത്രണ്ടിൽ പത്ത് ബ്ലോക്ക് പഞ്ചായത്തുകളും സ്വന്തമാക്കിയായിരുന്നു ഇടതുമുന്നണിയുടെ തേരോട്ടം

 രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ അനിശ്ചിതത്വത്തിലായിരുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ ഭരണം ത്രിശങ്കുവിലായി

 73 ഗ്രാമപഞ്ചായത്തുകളിൽ പതിനേഴ് പഞ്ചായത്തുകളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന കാഴ്‌ചയായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ കാണാനായത്

 13 പഞ്ചായത്തുകൾ യു.ഡി.എഫ് സ്വന്തമാക്കി. കോടംതുരുത്ത്, ചെന്നിത്തല, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ എൻ.ഡി.എ ഭൂരിപക്ഷം നേടി.  ബാക്കിയുള്ളവയിൽ ഇടതുമുന്നണി കൃത്യമായ മേൽക്കൈ നേടി. ഭരണം നേടിയ നാലു പഞ്ചായത്തുകളിലും എൻ.ഡി.എയ്ക്ക് ഭരണം നഷ്ടപ്പെടുന്നതും പിന്നീട് കണ്ടു

2020ൽ നഗരസഭകളിലെ കക്ഷിനില

ആലപ്പുഴ - എൽ.ഡി.എഫ്: 35 യു.ഡി.എഫ് : 11 എൻ.ഡി.എ : 3 മറ്റുള്ളവർ: 3

ചെങ്ങന്നൂർ - എൽ.ഡി.എഫ്: 1 യു.ഡി.എഫ് : 14 എൻ.ഡി.എ : 8 മറ്റുള്ളവർ: 4

ചേർത്തല - എൽ.ഡി.എഫ്: 18 യു.ഡി.എഫ് : 10 എൻ.ഡി.എ : 3 മറ്റുള്ളവർ: 4

ഹരിപ്പാട് - എൽ.ഡി.എഫ്: 9 യു.ഡി.എഫ് : 13 എൻ.ഡി.എ : 5 മറ്റുള്ളവർ: 2

കായംകുളം - എൽ.ഡി.എഫ്: 22 യു.ഡി.എഫ് : 17 എൻ.ഡി.എ : 3 മറ്റുള്ളവർ: 2

മാവേലിക്കര - എൽ.ഡി.എഫ് : 9 യു.ഡി.എഫ് : 9 എൻ.ഡി.എ: 1 മറ്റുള്ളവർ: 0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL