SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ജില്ലാ പഞ്ചായത്ത് .......... അമ്പലപ്പുഴ ഡിവിഷനിൽ കടുത്ത പോരാട്ടം

ambala

അമ്പലപ്പുഴ: ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ കരുത്തർ തമ്മിൽ കടുത്ത മത്സരത്തിലാണ്. വിദ്യാർത്ഥി,യുവജനപ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന,​ നിലവിൽ സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയായ ഇ.കെ. ജയനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാപഞ്ചായത്ത് അംഗവുമായ എ.ആർ. കണ്ണൻ മത്സരിക്കുന്നു . ബി.ജെ.പി ആലപ്പുഴ വടക്ക് ജില്ലാസംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

പുറക്കാട്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ ഡിവിഷൻ. തോട്ടപ്പള്ളി, പുറക്കാട്, കരൂർ, അമ്പലപ്പുഴ,കരുമാടി, കോമന,​ കാക്കാഴം, എം.സി.എച്ച് തുടങ്ങിയ 8 ബ്ലോക്ക് ഡിവിഷനുകളും 51 വാർഡുകളും ഇതിൽ ഉൾപ്പെടുന്നു.

പുറക്കാട് ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലായി 23172 വോട്ടും അമ്പലപ്പുഴ സൗത്തിൽ 17 വാർഡുകളിലായി 18715 വോട്ടും അമ്പലപ്പുഴ നോർത്തിൽ 15 വാർഡുകളിലുമായി 19139 വോട്ടുകളുമാണുള്ളത്. സീറ്റ് പിടിക്കാനുള്ള നീക്കവുമായി യു.ഡി.എഫ്

ഗോദയിലിറങ്ങുമ്പോൾ എങ്ങനെയും അത് നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. എൻ.ഡി.എയും പ്രചരണ രംഗത്ത് ശക്തമായി മുന്നേറുകയാണ്.

ആകെ വോട്ടർമാർ : 61048

പുരുഷൻമാർ : 28911

സ്ത്രീകൾ : 32137

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL