SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.32 PM IST

നോവൽ പ്രകാശനം, ചിത്രരചന മത്സരം

ആലപ്പുഴ : വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ബാഹുലേയൻ കാക്കാഴം രചിച്ച 'ഇവിടെ വിരിയും സ്വപ്നങ്ങൾ' എന്ന നോവലിന്റെ പ്രകാശനം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിസ്റ്റ്.എസ്.എൽ. ലാരിയസ് അനുസ്മരണ ചിത്രരചനാ മത്സരം, ആദരവ് സമർപ്പണം എന്നീ പരിപാടികൾ 28​ന് ഉച്ചകഴിഞ്ഞ് 3​ന് ആലപ്പുഴ ചടയൻമുറി ഹാളിൽ സംഘടിപ്പിക്കും. ഉദ്ഘാടനവും പുസ്തകപ്രകാശനവും സംവിധായകൻ പോൾസൺ നിർവഹിക്കും. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷനാകും. എം.പി.ഗുരുദയാൽ ആദ്യകോപ്പി ഏറ്റുവാങ്ങും. രണ്ട് മണി മുതൽ ചിത്രരചനാമത്സരം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL