SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

യാത്രയയപ്പ് നൽകി

s

ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ദേശീയ ക്രിക്കറ്റ് ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാദിൽ മുഹമ്മദിന് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് പി.ആർ.ഷിഹാബ് അദ്ധ്യക്ഷത വഹിച്ച യോ​ഗം സ്‌കൂൾ മാനേജർ എ.എം.നസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എ. അഷറഫ് കുഞ്ഞാശാൻ സ്വാ​ഗതം പറഞ്ഞു. പി.ടി.എയുടേയും സ്റ്റാഫിന്റേയും ഉപഹാ​രങ്ങൾ ഫാദിലിനു നൽകി. ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ആലപ്പുഴ ന​ഗരസഭ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ എസ്. ഫൈസൽ, സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനും മാസ്റ്റർ ഫാദിലിന്റെ പിതാവുമായ .എ.എം.നൗഫൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL