SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

ഭവനപദ്ധതിക്ക് മുൻഗണന

kljkl

അരൂർ: അരൂർ പഞ്ചായത്തിന്റെ വാർഷിക ബഡ്‌ജറ്റിൽ മാലിന്യ നിർമ്മാർജ്ജനത്തിനും സമ്പൂർണ ഭവനപദ്ധതിക്കും പ്രധാന പരിഗണന.പഞ്ചായത്ത് പ്രസിഡന്റ് സി. കെ. പുഷ്പന്റെ അധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് സമ്മേളനത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മോളി ജസ്റ്റിൻ ബജറ്റ് അവതരിപ്പിച്ചു. 64,26,57,281 രൂപ വരവും 63,30,92,572 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിൽ 95,64,709 രൂപ മിച്ചം പ്രതീക്ഷിക്കുന്നു. വിവിധ മേഖലകളുടെ വികസനത്തിന് ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി ഫിസിയോതെറാപ്പി കേന്ദ്രം, പൊതുജനങ്ങൾക്ക് ഓപ്പൺ ജിം, വനിതാ ഹോസ്റ്റൽ തുടങ്ങിയവയ്ക്കും നിർദ്ദേശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL