SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

റോഡ് നിർമ്മാണം തുടങ്ങി

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശന കവാടത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ഏറെ നാളായി കുണ്ടും കുഴിയുമായി കിടന്ന റോഡിലൂടെ ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കടന്നു വരുന്നതിന് പ്രയാസം നേരിട്ടിരുന്നു. തുടർന്നാണ് എച്ച് .സലാം എം.എൽ.എ ഫണ്ടിൽ നിന്ന് റോഡിന്റെ പുനർനിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചത്. പ്രവേശന കവാടത്തിൽ നിന്ന് 117 മീറ്റർ നീളത്തിലും, 13 മീറ്റർ വിതിയിലും ഇന്റർ ലോക്ക് നിരത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുക. പുനർനിർമ്മാണ പ്രവർത്തനങ്ങൾ എച്ച്. സലാം എം. എൽ. എ വിലയിരുത്തി. നിരത്ത് വിഭാഗം അസി.എഞ്ചിനീയർ സംഗീത് എസ് സാബു, ഓവർസിയർമാരായ കെ.എസ്.ധന്യ, ജി.ടിഷി എന്നിവർ ഒപ്പമുണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL