SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

ജില്ലയിൽ 68 സ്ഥാനാർത്ഥികൾ

ആലപ്പുഴ: നിയനസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജില്ലയിൽ നാമനിർദ്ദേശ പത്രിക നൽകിയത് 68 സ്ഥാനാർത്ഥികൾ. 9 മണ്ഡലങ്ങളിലായി 116 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. അരൂർ-8, ചേർത്തല- 10, ആലപ്പുഴ-7, അമ്പലപ്പുഴ-6, കുട്ടനാട്-10, ഹരിപ്പാട്-10, കായംകുളം-5, മാവേലിക്കര- 6, ചെങ്ങന്നൂർ-6 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.ആലപ്പുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഡി. തോമസ്, കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന എൻ.ഡി.എ സ്ഥാനാ‌ർത്ഥി എം.ജെ. ജോബ് എന്നിവർ ഇന്നലെ പത്രിക നൽകി. അരൂരിൽ എൻ.ഡി.എ സ്ഥാനാ‌ർത്ഥി അഡ്വ. പി.എസ്. ജ്യോതിസും പത്രിക നൽകി. ഹരിപ്പാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ടി. ജിസ്മോൻ, കായംകുളം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി എം. ലിജു, എൻ.ഡി.എ സ്ഥാനാർത്ഥി തമ്പി മേട്ടുതറ, കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാ‌ർത്ഥി സന്തോഷ് ശാന്തി, മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിമോൻ, ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി അഡ്വ. എബി കുര്യാക്കോസ്, എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ എന്നിവരും ഇന്നലെ പത്രിക സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL