SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

അനധികൃത നിലം നികത്തൽ: അടിയന്തര നടപടിക്ക് ഉത്തരവ്

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ഇത്തരം അനധികൃത പ്രവൃത്തികൾ തടയുന്നതിന് താലൂക്ക് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളുടെ നിരീക്ഷണ ചുമതല ഡി.എം ഡെപ്യൂട്ടി കളക്ടർക്കും, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളുടെ ചുമതല എൽ.എ എൻ.എച്ച് ഡെപ്യൂട്ടി കളക്ടർക്കും നൽകി. താലൂക്ക് തലത്തിൽ പൊലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കളക്ട്രേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 04772238630 എന്ന നമ്പരിലോ 1077 എന്ന ടോൾ ഫ്രീ നമ്പരിലോ പരാതിപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL