SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

രാത്രിയിൽ സെമിത്തേരിയിൽ റീൽസ് ചിത്രീകരണം,​ പുലിവാല് പിടിച്ച് യുവാക്കൾ

rees

ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ രാത്രിയിൽ സെമിത്തേരിയിൽ റീൽസ് ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരിൽ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ റീൽ വൈറലായതോടെ യുവാക്കൾ നാട്ടിൽ നിന്ന് മുങ്ങി. കഴിഞ്ഞദിവസം രാത്രി 2.30നായിരുന്നു സംഭവം. ഇൻസ്റ്റയിൽ വീരപരിവേഷം നേടാൻ തിരഞ്ഞെടുത്തത് നഗരത്തിലെ ഒരു പള്ളിയുടെ സെമിത്തേരിയായിരുന്നു. മതിൽചാടിക്കടന്ന് ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും ആടിപ്പാടി റീസിൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുമായിരുന്നു. ഇതെല്ലാം പള്ളിയിലെ സി.സി ടി.വിയിൽ വ്യക്തമായിരുന്നു. തുടർന്ന് പള്ളി അധികൃതർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL