SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.25 AM IST

മാന്നാറിൽ വോട്ട് സഭ

vote

മാന്നാർ: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിലുമായി സഹകരിച്ചു മാന്നാർ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ എന്റെ വോട്ട് എന്റെ അവകാശം എന്ന വിഷയത്തിൽ വോട്ട് സഭ സംഘടിപ്പിച്ചു. യുവതീ യുവാക്കളുടെയും പ്രത്യേകിച്ച് കന്നി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കി വോട്ടവകാശത്തിന്റെ പ്രാധാന്യം,തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച ബോധവൽക്കരണം എന്നിവയാണ് ലക്ഷ്യമിടുന്നത്.ഗ്രന്ഥശാല പ്രസിഡന്റ്‌ സുരേഷ് ചേക്കോട്ട് അദ്ധ്യക്ഷനായിരുന്നു.എം.എസ്.എം കോളേജ് റിട്ട. പ്രൊഫസർ ഡോ.എം.കെ.ബീന മുഖ്യ പ്രഭാഷണം നടത്തി.മാന്നാർ അബ്ദുൽ ലത്തീഫ്, എൻ.ശ്രീകുമാർ, മുരളീധരപ്പണിക്കർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL