SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

കുടിവെള്ളം മുടങ്ങി,​ നേരിട്ട് പരാതിയുമായി എം.എൽ.എ

1

കുട്ടനാട്: എടത്വ തെക്കേ തലവടിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്,​ ജലഅതോറിട്ടി എടത്വ സെക്ഷൻ ഓഫീസിൽ പരാതിയുമായി നേരിട്ടെത്തി. ആഴ്ചയിൽ മൂന്ന് തവണ ലഭിച്ചിരുന്ന കുടിവെള്ളം ഏതാനും ദിവസങ്ങളായി പൂർണമായി നിലച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എ,​ പിന്നീട് വാട്ടർ അതോറിട്ടി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പഞ്ചായത്തംഗം അജിത്ത് പിഷാരത്തും നാട്ടുകാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജലവിതരണം ഉടൻ പുനരാരംഭിക്കുമെന്ന് എക്സിക്യുട്ടിവ് എൻജിനിയർ എം.എൽ.എയ്ക്ക് ഉറപ്പ് നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL