SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ബീച്ചിലെ മാലിന്യ പ്രശ്നം പരിഹരിക്കും: കളക്ടർ

beach

ആലപ്പുഴ: ബീച്ചിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഡി.ടി.പി.സിയും സ്വകാര്യ ഏജൻസിയുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ച സാഹചര്യത്തിൽ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഇമ്പശേഖർ ഉറപ്പ് നൽകിയതായി നഗരസഭ ചെയർപെഴ്സൺ മോളി ജേക്കബ് അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ , കൗൺസിലർ അഡ്വ.ആർ.ആർ.ജോഷിരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഡി.ടി.പി.സി ചെയർമാൻ കൂടിയായ കളക്ടറെ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയതായി ചെയർപേഴ്സൺ അറിയിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL