
അമ്പലപ്പുഴ: മലയാറ്റൂർ രാമകൃഷ്‌ണന്റെ 'നെട്ടൂർമഠം' എന്ന നോവലിനെ ആധാരമാക്കി മലയാറ്റൂർ ഫൗണ്ടേഷൻ നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ആദില എ. കബീർ ഒന്നാം സ്ഥാനവും ഡോ. ഷെല്ലി എം. ആർ രണ്ടാം സ്ഥാനവും ഡോ. രേണു മൂന്നാം സമ്മാനവും നേടി. മലയാറ്റൂരിന്റെ 99ഋാമത് ജന്മവാർഷികദിനമായ മേയ് 30ന് തിരുവനന്തപുരത്ത് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്‌കാരിക സായാഹ്നത്തിൽ സമ്മാനം വിതരണം ചെയ്യുമെന്ന് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. സി. റഹിം ജൂറി ചെയർമാനായ കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |