SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

മോണോ ആക്ട് ശില്പശാല

അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ജി.യു.പി സ്കൂളിൽ എസ്.എം.സിയുടെ സഹകരണത്തോടെ ആലപ്പുഴ സംസ്കൃതി സംഘടിപ്പിക്കുന്ന ദ്വിദിന മോണോആക്ട് ശില്പശാല 13 ന് രാവിലെ 9.30 ന് പുന്നപ്ര മധു ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് രജിത സന്തോഷ് , എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എ .ജെ.സിസിലി എന്നിവർ സംസാരിക്കും . സ്‌കൂൾ എച്ച്.എം വി.ആശാലത സ്വാഗതവും വർക്ക്ഷോപ്പ് കോഡിനേറ്റർ ഹരിപ്പാട് രവിപ്രസാദ് നന്ദിയും പറയും. തുടർന്ന് കലാഭവൻ നൗഷാദിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ പരിശീലകർ ക്ലാസ്സുകൾ നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL