ആലപ്പുഴ: അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള 42 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ യോഗം നടത്തി.
പ്രസിഡന്റ് എ.മഹേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതുമരാമത്ത് വിഭാഗം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, സ്‌കൂൾ ഹെഡ് മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ, എന്നിവർ പങ്കെടുത്തു. സ്‌കൂളുകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗം സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |