
ആലപ്പുഴ: പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്‌സിംഗാണ് പരാതി നൽകിയത്. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ ലാത്തി കൊണ്ട് തലയ്ക്ക് അടിച്ചതിന് കൊലപാതക ശ്രമത്തിന് നടപടികൾ ഉറപ്പാക്കണം. സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കരിങ്കൊടി വീശിയവരെ കസ്റ്റഡിയിലെടുത്ത് നിയമ നടപടി സ്വീകരിക്കുവാൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ദൃക്‌സാക്ഷികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
