കായംകുളം: വൃക്ഷവ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകപരമായി ഇടപെടുന്നവരെ ആദരിക്കാൻ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതി അവാർഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലും, മീഡിയ വിഭാഗത്തിലും, സ്കൂൾ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡ്. ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ അവാർഡ് പ്രഖ്യാപിക്കുമെന്ന് നന്മമരം സ്ഥാപകൻ ഡോ.സൈജു ഖാലിദ്, ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനി, സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ, സംസ്ഥാന പ്രസിഡന്റ് അനിതാ സിദ്ധാർത്ഥൻ എന്നിവർ അറിയിച്ചു. അപേക്ഷകൾ 31-ന് മുൻപ് nanmamaramglobal@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
