
മാന്നാർ: കുട്ടികളിൽ സൈക്കിളിനോടുള്ള ബന്ധം വർദ്ധിപ്പിച്ച് കായികക്ഷമത ഉയർത്തുകയെന്ന ഉദ്ദേശത്തോടെ ഈ വർഷത്തെ ലോക സൈക്കിൾ ദിനം ഇന്നലെ മാന്നാർ നായർ സമാജം ഹയർ സെക്കൻഡ സ്കൂളിൽ ആചരിച്ചു. സൈക്കിൾ റാലി, സൈക്കിൾ സ്ലോ റേസ്, സെൽഫി വിത്ത് സൈക്കിൾ മത്സരം തുടങ്ങിയ പരിപാടികളോടെ മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലോക സൈക്കിൾ ദിനാചരണം സ്കൂൾ പ്രഥമാദ്ധ്യാപിക ടി.സരിത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള ആരോഗ്യ ശീലങ്ങളിൽ നിന്ന് പുതുതലമുറ വളരെ ദൂരം പിന്നോക്കം പോയിരിക്കുന്നതായി പ്രഥമാദ്ധ്യാപിക ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |