
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ താലോലം ബഡ്സ് സ്കൂൾ പ്രവേശനോത്സവംജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി മഹേഷ് സ്വാഗതംപറഞ്ഞു, വൈസ്.പ്രസിഡന്റ് ആർ. രതീഷ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എഫ് ലാൽജി, പ്രേം ഭാസി, പഞ്ചായത്ത് വികസന സമിതി ചെയർപെഴ്സൺ മേരി യേശുദാസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപെഴ്സൺ അനിതാ ബാബു ,പ്രിൻസിപ്പൽ മഞ്ജു തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് ചെയർപെഴ്സൺ സരിത നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |