SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

പഠനോപകരണ വിതരണം

patanopakarana-vitharanam

മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ലഗസി ലെതർവേൾഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പുത്തൻകുളങ്ങര ചെങ്കിലാത്ത് എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് കെ.ഷൈലജയ്ക്ക്‌ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് നിർവഹിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി, അനീഷ് വി.കുറുപ്പ്, എസ്.എം.സി ചെയർമാൻ സതീഷ് കുമാർ, ലെഗസി ലെതർവേൾഡ് എം.ഡി ബിന്ദു കളരിക്കൽ, സുരേഷ് തെക്കേകാട്ടിൽ, ഹരി കുട്ടംപേരൂർ, കോശി പൂവടിശ്ശേരിൽ, സുഭാഷ് ബാബു.എസ്, സലിം ചാപ്രായിൽ, വിനീത സുജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL