ആലപ്പുഴ: ജില്ലയിലെ വിവിധഭാഗങ്ങളിൽ ഒരാഴ്ചയായി എക്സൈസ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ അബ്കാരി കേസുകളിൽ 31പേർ അറസ്റ്റിലായി. 39 പേർക്കെതിരെ കേസെടുത്തു. 26 എൻ.ഡി.പി.എസ് കേസുകളിൽ 24 പ്രതികളിൽ 23പേരെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 83.1 ലിറ്റർ വിദേശമദ്യം 0.200 ലിറ്റർ ബിയർ, 7.531 കിലോ കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടി, ഒരുബീഡി എന്നിവയും 3900 രൂപ എന്നിവയും പിടിച്ചെടുത്തു. അനധികൃത പുകയില ഉൽപന്നം പിടികൂടിയ സംഭവത്തിൽ 60 പേർക്കെതിരെ കേസെടുത്തു. 12,000 രൂപ പിഴ ചുമത്തി. ജൂൺ ഒന്ന് മുതൽ ഏഴ് വരെ തിയതികളിലാണ് 'ഓപ്പറേഷൻ തണ്ടർ' പരിശോധന നടത്തിയത്. വ്യാജമദ്യ-മയക്കമരുന്നിനെക്കുറിച്ചുള്ള വിവരം അറിയിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആലപ്പുഴ എക്സൈസ് ഓഫിസിൽ തുറന്നിട്ടുണ്ട്. ഫോൺ: 0477 2252049, 9447178056
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |