SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 11ന്

ആലപ്പുഴ: പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 11ന് രാവിലെ 10 ന് ആലപ്പുഴ ആർ.ഐ.സെന്ററിന്റെ നേതൃത്വത്തിൽ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ നടക്കും.

കേന്ദ്ര സർക്കാർ നൈപുണ്യവികസന സംരംഭകത്വമന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ സർക്കാർ,പൊതുമേഖല ,വ്യവസായ സ്ഥാപനങ്ങൾ അപ്രന്റീസുകളെ നേരിട്ട് തിരഞ്ഞെടുക്കും. എൻജിനീയറിംഗ്, നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ : 0477 – 2230124. ഇമെയിൽ : ricalappuzha@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL