SignIn
Kerala Kaumudi Online
Thursday, 11 June 2026 9.14 AM IST

പരിസ്ഥിതി ദിനാഘോഷം

മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. വൃക്ഷത്തൈകൾ നടുന്നതിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം എ.കെ.പി.എ മാവേലിക്കര മേഖല പ്രസിഡന്റ് ഹേമദാസ് ഡോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സന്തോഷ് സൗഭാഗ്യ അദ്ധ്യക്ഷനായി. ജില്ലാക്കമ്മിറ്റിയംഗം യു.ആർ.മനു പരിസ്ഥിതി സന്ദേശം നൽകി. സ്കൂളിലെ പ്രധാന അധ്യാപകരായ അനിത, മുകുന്ദൻ, എ.കെ.പി.എ ജില്ലാക്കമ്മിറ്റിയംഗം ഗിരീഷ് ഓറഞ്ച്, മേഖല സെക്രട്ടറി ബിനു വൈഗ, മേഖല വൈസ് പ്രസിഡന്റ് അനീഷ് നിറക്കൂട്ട്, യൂണിറ്റ് പ്രസിഡന്റ് ജയ്സൺ റോബർട്ട്, യൂണിറ്റ് ട്രഷറർ സുരേഷ് അനന്തം, യൂണിറ്റ് പി.ആർ.ഒ രംഗൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL