
ആലപ്പുഴ: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എൽ.സുഗതൻ ഏഷ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഇടം നേടി. 26 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ സ്വന്തം സ്‌കൂളിലും സംസ്ഥാനത്തെ വിവിധ കലാലയങ്ങളിലുമായി 2817 പാഠ്യ-പാഠ്യേതര പരിപാടികൾ സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.കുട്ടികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾക്കും വേണ്ടി ഇടപെടുകയും അതിലൂടെ നിരവധി സർക്കാർ ഉത്തരവുകൾ അദ്ദേഹം നേടിയെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ്, ഡോ. എ.പി.ജെ അബ്ദുൽ കലാം അവാർഡ്, ആചാര്യ അവാർഡ്, എലിസ്റ്റർ എക്സലൻസി പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ഗ്ലോബൽ അദ്ധ്യാപക അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറായ അനൂപ വി.എസ് ഭാര്യയും ഭവിൻ സുഗതൻ, ഭവികാ ലക്ഷ്മി എന്നിവർ മക്കളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |