
ചേർത്തല:ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേർത്തല പൊലീസിന്റെ നേതൃത്വത്തിൽ ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട്,എൻ.സി.സി.,ജെ.ആർ.സി.,ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി.സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടം സെന്റ് മേരീസ് ഫോറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ഡെന്നിസ് പുതുവ അദ്ധ്യക്ഷത വഹിച്ചു.സിവിൽ പൊലീസ് ഓഫീസർ പി.എസ്. സുധീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാദ്ധ്യാപിക എം. മിനി, സ്‌കൗട്ട് മാസ്റ്റർ സാജു തോമസ്,സ്റ്റാഫ് സെക്രട്ടറി ദീപാ മേരി ജേക്കബ്, എൻ.സി.സി.ഓഫീസർ എബിൻ അലോഷ്യസ് എന്നിവർ സംസാരിച്ചു. ജെ.ആർ. സി. കോ–ഓർഡിനേറ്റർ സിസി സിറിയക്,ഡോളി ജോഷി,സിബി ജോൺ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |