
തുറവൂർ: മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ ഉൽപാദനക്കുറവ് മൂലം തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി. അരൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാന്റെ നിർദേശപ്രകാരമാണ് യൂണിയൻ നേതാക്കൾ മന്ത്രിയെ സമീപിച്ചത്. ഫാക്ടറിയിലെ ഉൽപാദനം വർധിപ്പിക്കുന്നതിനും മിൽമ കാലിത്തീറ്റ ഫാക്ടറിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. യൂണിയൻ നേതാക്കളായ പി.ഡി. വിനോദ്, വി.പി. രാജേഷ്, വി.എസ്. ഷാജി, ആർ.പി. ബിജു, വി.ബി. വിഷ്ണു, കെ. ഉമേശൻ , അസീസ് പായിക്കാട്, നിസാബ് മോൻ, രാകേഷ് അശോകൻ എന്നിവരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |