
മാന്നാർ: മാന്നാർ പുത്തൻപള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് വലിയുല്ലാഹി (തങ്ങളുപ്പാപ്പ)യുടെ 63-ാമത് ആണ്ട് നേർച്ചയോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സദസിന് അഹ്‌മദ് ജിഫ്രി കോയാ തങ്ങൾ ഇടുക്കി നേതൃത്വം നൽകി. പുത്തൻപള്ളി ജുമാമസ്‌ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി ആത്മീയ പ്രഭാഷണം നടത്തി. അസി.ഇമാം ഷഹീർ ബാഖവി, കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം നിസാമുദ്ദീൻ നഈമി, അസി.ഇമാം ഷമീർ ബാഖവി, മുട്ടേൽ അസ്ഹാബുൽ കഹ്ഫ് മസ്ജിദ് ഇമാം മുഹമ്മദ് സഈദ് അൻവരി, മാന്നാർ പുത്തൻ പള്ളി മുഅദ്ദിൻ കരീം ഉസ്താദ്, ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ് പി.എ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |