
ചേർത്തല:ശ്രീ വേദ വ്യാസ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'കൊങ്കണി മായാബസാർ 2026' ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസിന് അദ്ധ്യാപകനായ അരവിന്ദ് കുമാർ പൈ,ഗീത എന്നിവർ നേതൃത്വം നൽകി.ചേമ്പില അപ്പം,പത്രാഡോ,റൊട്ടി,ജാംബൂൾ,ശീര എന്നീ പരമ്പരാഗത വിഭവങ്ങൾക്ക് പുറമെ ചീര ദോശ,ഉലുവ ദോശ,മുരിങ്ങയില ദോശ,നീർ ദോശ,അഡ്ഡര ദോശ തുടങ്ങിയ വിവിധതരം ദോശകളും മേളയിൽ ഒരുക്കി.പരമ്പരാഗത കൊങ്കണി ഭക്ഷണ രുചികൾ ഒരുമിച്ച് ആസ്വദിക്കാനായി നിരവധി പേർ എത്തി. പ്രകാശ് ഭട്ട്, പ്രസിഡന്റ് ടി. ആനന്ദകുമാർ,സെക്രട്ടറി ജി. ജയചന്ദ്ര കമ്മത്ത്, ജി.ഹരിദാസ്,അനിരുദ്ധ്, വി.ആർ.നവീൻകുമാർ കമ്മത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |