
ചേർത്തല:ചേർത്തല നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും ദുരിതത്തിൽ.ദിവസേന ആയിരത്തിലധികം യാത്രക്കാർ വന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ സുരക്ഷിതമായി യാത്ര ചെയ്യാനോ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ശുചിമുറി സൗകര്യങ്ങളും പ്രയോജനപ്പെടുന്നില്ല.ദുർഗന്ധം മൂലം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോൺക്രീറ്റ് ചെയ്ത പല സ്ഥലങ്ങളിലും ഇരുമ്പു കമ്പി ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ടയർ കീറുകയും യാത്രക്കാരുടെ കാലിന് പരുക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്.സ്റ്റാൻഡിലെ വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാർക്കും ആവശ്യമായ സൗകര്യം ഒരുക്കുന്നതിലും വ്യാപക പരാതിയുണ്ട്.ഓരോ ബസിൽ നിന്നും നഗരസഭ നിശ്ചിത തുക ഇടാക്കുന്നുണ്ടെങ്കിലുംഅടിസ്ഥാന സൗകര്യം ഒരുക്കാൻ നഗരസഭ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
...........
ആലപ്പുഴ, കോട്ടയം,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന 162 സ്വകാര്യ ബസുകളാണ് ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
വർഷങ്ങൾക്ക് നഗരസഭയുടെ സഹകരണത്തോടെ സ്റ്റാൻഡിനുള്ളിൽ ശുചിമുറി നിർമ്മിച്ചെങ്കിലും പരിപാലിക്കാതെ വന്നതിനാൽ പൂട്ടി.
ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശുചിമുറി ഇ-ടോയ്‌ലെറ്റ് സൗകര്യമുണ്ട്. ഇത് രാവിലെ10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം
മറ്റു സമയങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |