SignIn
Kerala Kaumudi Online
Monday, 24 August 2026 3.02 AM IST

ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കളരിപ്പയറ്റിന് കഴിവുണ്ട്: മന്ത്രി രമേശ് ചെന്നിത്തല

photo

ചേർത്തല: മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കളരിപ്പയറ്റിന് കഴിവുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചേർത്തല മാടയ്ക്കൽ എ.എ.എം കളരിയിൽ പുതുതായി നിർമ്മിച്ച കളരിയിൽ കളരി വിളക്ക് തെളിച്ച ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കളരിപ്പയറ്റ് അഭ്യസിക്കുന്നവരിൽ ഈ തിന്മയിൽ നിന്ന് അകന്നു പോകുന്ന പ്രവണത ഉണ്ടാകുന്നുണ്ട്. ഒരു രസത്തിന് വേണ്ടി ചെറിയ തോതിൽ തുടങ്ങുന്ന മയക്കുമരുന്ന് ഉപയോഗം പതുക്കെ പതുക്കെ തലച്ചോറും ഹൃദയവും നാഡിവ്യൂഹവുമൊക്കെ തകർക്കും വിധമായി വളരുന്നു. ഒടുവിൽ ജീവിതം തന്നെ തകരും. ഇത്തരം സാഹചര്യങ്ങൾക്ക് തടയിടാനുള്ള കരുത്ത് കളരിപ്പയറ്റ് പഠിച്ചാൽ ലഭിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. പി.പ്രസാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർമാൻ എസ്. സോബിൻ, മാരാരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.ബൈജു , മുനിസിപ്പൽ കൗൺസിലർമാരായ സി.ഡി. ശങ്കർ,ബി. ഭാസി,റസിയ,എസ്. എൻ.ഡി.പി യോഗം കുറ്റിക്കാട്ട് ജ്ഞാനോദയം ശാഖാ പ്രസിഡന്റ് രവീന്ദ്രൻ ,കെ.എസ്. ഷാജി, പ്രതാപൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL