SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

ഒളിക്യാമറയിൽ കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണി  യുവാവിന്റെ അരക്കോടി തട്ടിയെടുത്തു

logo

 25 ലക്ഷത്തിനായി തട്ടിക്കൊണ്ടുപോയി

 ഏഴ് പേർക്ക് എതിരെ കേസ്

 അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: പെൺസുഹൃത്തുമായുള്ള കിടപ്പറരംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി ഉറ്റചങ്ങാതിയിൽ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ. വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നതോടെ മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ചത് തട്ടിക്കൊണ്ടുപോയി. കാസർകോട് സ്വദേശികളായ അബ്ദുൾ റഹ്മാനാണ് കഥയിലെ വില്ലൻ. രക്ഷപ്പെട്ട എറണാകുളത്ത് താമസിക്കുന്ന 35കാരനായ കാസർകോട് സ്വദേശി പൊലീസിൽ അഭയം തേടിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇയാൾക്ക് ക്രൂരമായി മർദ്ദനവുമേറ്റു.

കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി. കാസർകോട് സ്വദേശികളായ ഇർഫാൻ, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവർക്കുമെതിരെയാണ് കേസ്. 2020 മാർച്ചിലാണ് സംഭവങ്ങൾക്ക് തുടക്കം. 35കാരനും ഒന്നാം പ്രതിയുമായ അബ്ദുൾ റഹ്മാൻ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം മുതലെടുത്ത് ഒന്നാം പ്രതി കിടപ്പുമറിയിൽ ഒളിക്കാമറ സ്ഥാപിച്ച് രംഗങ്ങൾ പകർത്തി. ദൃശ്യങ്ങൾ കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 52 ലക്ഷം നേരിട്ടും 6 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും കൈക്കലാക്കി.

ദൃശ്യങ്ങൾകാട്ടി വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവാവ് കടവന്ത്ര കെ.കെ. റോഡിൽ നടത്തുന്ന ചായക്കടയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കടവന്ത്ര പൊലീസ് പറഞ്ഞു.

 തട്ടിക്കൊണ്ടു പോകൽ ഇങ്ങനെ

പരിചയം നടിച്ച് ചായക്കടയിൽ എത്തിയ മൂന്നാം പ്രതി സംഘമെത്തിയ കാറിന് സമീപത്തേയ്ക്ക് യുവാവിനെയെത്തിച്ചു. മറ്റുപ്രതികളും ചേർന്ന് ബലംപ്രയോഗിച്ച് കാറിൽകയറ്റി. കൊച്ചി നഗരത്തിലൂടെ കാറുമായി കറങ്ങിയ സംഘം, ഇടക്കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ എത്തിച്ച് പൂട്ടിയിട്ട് മർദ്ദിച്ചു.

മോചനദ്രവ്യം സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. സംഘത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവാവ് പൊലീസിൽ പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL