
പെരുമ്പാവൂർ: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ കാൽ തെറ്റി വീണ റിട്ട. പ്രൊഫസറെ രക്ഷപ്പെടുത്തി. ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യയും പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിലെ റിട്ട. ഹിന്ദി പ്രൊഫസറുമായ എം. ജെ. ജയശ്രീയെ(60) ആണ് അഗ്നി രക്ഷാ സേന രക്ഷപെടുത്തിയത്.
45 അടിയോളം ആഴമുണ്ടായിരുന്ന കിണറിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മോട്ടറിന്റെ ഹോസിൽ പിടിച്ചു കിടന്നതിനാലാണ് രക്ഷപ്പെട്ടത്.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം.സി. ബേബിയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എം.കെ. നാസർ, കെ.എം .ഇബ്രാഹിം, എം.കെ മണികണ്ഠൻ ഹോംഗാർഡ്മാരായ എൽദോ ഏലിയാസ്, കെ.വി. റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |