
കൊച്ചി: ഡീപ് വെയ്ൻ അനുബന്ധ രോഗങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രണ്ടു ദിവസത്തെ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. വാസ്കുലാർ സൊസൈറ്റി ഒഫ് കേരളയും വാസ്കുലാർ സൊസൈറ്റി ഒഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസ് പ്രശസ്ത വാസ്കുലർ സർജൻ പ്രൊഫ. കെ.എസ്.നീലകണ്ഠനും വാസ്കുലർ സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്റുമായ ഡോ.പി.സി. ഗുപ്തയും ഉദ്ഘാടനം ചെയ്തു. വാസ്ക് പ്രസിഡന്റ് പ്രൊഫ. ഡോ. ആർ.സി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. വിമൽ ഐപ്പ്, ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ, ഡോ. സ്റ്റീഫൻ ബ്ലാക്ക് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |