
കൊച്ചി: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ആഹ്വാന പ്രകാരം 28ന് നടക്കുന്ന ഹെഡ് ഓഫീസ് മാർച്ചിന് ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എ.കെ.ബി.ഇ.എഫ്-എ.ഐ.ബി.ഇ.എ) പിന്തുണ നൽകും. രാവിലെ 10ന് ഫെഡറൽ ബാങ്ക് ആലുവ ഹെഡ് ഓഫീസിലേക്ക് നടക്കുന്ന മാർച്ച് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒഴിവുകൾ നികത്തുക, പുറംകരാർവത്കരണം നിറുത്തലാക്കുക, ഇൻഷ്വറൻസ് മ്യൂച്ചൽ ഫണ്ട് ഉത്പന്നങ്ങൾ ഇടപാടുകാരിൽ അടിച്ചേൽപ്പിക്കുവാൻ ജീവനക്കാരെ നിർബന്ധിക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |