
കൊച്ചി: ലോക റാബീസ് ദിനാചരണത്തിന്റെ 'ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേവിഷബാധ പ്രതിരോധവും ചികിത്സയും 'എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ
തയ്യാറാക്കി 26ന് മുമ്പായി competitionsdmohekm@gmail.com എന്ന ഇ മെയിലിൽ അയക്കണം.
ഒരു വ്യക്തിക്ക് പരമാവധി മൂന്നു പോസ്റ്റർ ചെയ്ത് അയക്കാം. ഫയലുകൾ പി.ഡി.എഫ് അല്ലെങ്കിൽ ജെ.പി.ഇ.ജിയായി അപ്‌ലോഡ് ചെയ്യണം. ഇമെയിൽ അയക്കുമ്പോൾ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും നൽകണം. ഒന്നാം സ്ഥാനക്കാർക്ക് 2500 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1000 രൂപയും ലഭിക്കും. വിവരങ്ങൾക്ക്: 9846942373
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |