
കൊച്ചി: ആറു പതിറ്റാണ്ട് അമ്മവേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന കവിയൂർ പൊന്നമ്മയ്ക്ക് ഇന്നലെ വൈകിട്ട് കേരളം യാത്രാമൊഴിയേകി. പറവൂർ കരുമാലൂർ പുറപ്പിള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്തെ ശ്രീപാദം വീട്ടുവളപ്പിൽ പൊന്നമ്മയുടെ ചിതയ്ക്ക് സഹോദരൻ മനോജും സഹോദരിപുത്രൻ ദിനേശും തീകൊളുത്തി.
ഇന്നലെ രാവിലെ കളമശേരി ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ സിനിമാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്കൊപ്പം നൂറുകണക്കിന് പ്രേക്ഷകരും അന്ത്യാഞ്ജലി അർപ്പിച്ചു.
ജനാർദ്ദനൻ, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ, വിനുമോഹൻ, ബാബു ആന്റണി, ബാല, കുഞ്ചൻ, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ, സജിത മഠത്തിൽ, രമേഷ് പിഷാരടി, മനോജ് കെ. ജയൻ, കൈലാഷ് മേനോൻ, സീമ ജി. നായർ, ഹരിശ്രീ മാർട്ടിൻ, പ്രിയങ്ക, ഇബ്രാഹികുട്ടി, മുന്ന, അനു മോഹൻ, ശോഭ മോഹൻ, രാമു, ഡിസ്‌കോ രവി, ബീന ആന്റണി, മനോജ്, ഗീത നായർ, ജയസൂര്യ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
സംവിധായകരായ ജോഷി, ബി. ഉണ്ണിക്കൃഷ്ണൻ, ബാലചന്ദ്രമേനോൻ, വിനയൻ, എം.എ. നിഷാദ്, രഞ്ജി പണിക്കർ, കമൽ, സത്യൻ അന്തിക്കാട്, ഭാഗ്യലക്ഷ്മി, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായമന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരികമന്ത്രി സജി ചെറിയാൻ, ഗോവ, കർണാടക ഗവർണർമാർ എന്നിവർക്ക് വേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാഡമിക്ക് വേണ്ടി ചെയർമാൻ പ്രേംകുമാർ പുഷ്പചക്രം അർപ്പിച്ചു.
ഹൈബി ഈഡൻ എം.പി., മുൻമന്ത്രി ജോസ് തെറ്റയിൽ, എം.എൽ.എമാരായ അൻവർ സാദത്ത്, കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണികൃഷ്ണൻ, മുൻ എം.എൽ.എ വി.പി സജീന്ദ്രൻ, സി.പി.ഐ നേതാക്കളായ പി. രാജു, കമല സദാനന്ദൻ, കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, സി.പി.എം നേതാവ് സക്കീർ ഹുസൈൻ, ബി.ജെ.പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സി.ജി. രാജഗോപാൽ, എൻ.പി. ശങ്കരൻകുട്ടി, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
രാജീവ് രംഗൻ, ശ്രീമൂലനഗരം മോഹൻദാസ്, സിദ്ദാർത്ഥ് ശിവ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായകൻ നിഖിൽ, നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ഔസേപ്പച്ചൻ വാളക്കുഴി, സിയാദ് കോക്കർ, സന്ദീപ് സേനൻ, മമ്മി സെഞ്ച്വറി, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി അജ്മൽ ശ്രീകണ്ഠാപുരം, കളമശേരി നഗരസഭാ ചെയപേഴ്‌സൺ സീമ കണ്ണൻ, മുൻ ചെയർമാൻ ജമാൽ മണക്കാടൻ, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ലുലു ഇന്ത്യ മീഡിയ കോ ഓർഡിനേറ്റർ എം.ബി. സ്വരാജ് തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വിനോദ് കെടാമംഗലം, ധർമ്മജൻ ബോൾഗാട്ടി, ബൈജു പുന്നപ്ര, സംവിധായകൻ സലാം ബാബു, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് തുടങ്ങിയവർ വസതിയിൽ അന്ത്യോപചാരം അർപ്പിച്ചു.
കവിയൂർ നിവാസികൾ
നാട്ടുകാരിയായ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കവിയൂരിൽ നിന്നുള്ള സംഘം വീട്ടിലെത്തി. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശൻ, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, അംഗങ്ങളായ വിനോദ്, ശ്രീകുമാരി, സിന്ധു വിജയൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. കവിയൂരിൽ നിന്നുള്ള ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |