SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

വേൾഡ് സ്‌കിൽ: മലയാളി തിളക്കം

world-skill

കൊച്ചി: ഫ്രാൻസിലെ ലയോണിൽ നടന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ തിളങ്ങി തൃശൂർ സ്വദേശി. 10 മുതൽ 15 വരെ നടന്ന മത്സരത്തിൽ ഇൻഡസ്ട്രി 4.0 കാറ്റഗറിയിലാണ് തൃശൂർ സ്വദേശി സത്യജിത്ത് ബാലകൃഷ്ണൻ വെങ്കല മെഡൽ നേടിയത്. നാംടെക് (ന്യൂ ഏജ് മേക്കേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി)യിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളായ സത്യജിത്ത് ബാലകൃഷ്ണൻ, ധ്രുമിൽകുമാർ ഗാന്ധി എന്നിവരാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചത്.

അഞ്ചു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 89 രാജ്യങ്ങളിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. മത്സരത്തിൽ നാല് വെങ്കലമെഡലുകളടക്കം 12 മെഡലുകൾ നേടി ഇന്ത്യ 13-ാം സ്ഥാനത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL