SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

 ഞായറാഴ്ച അദാലത്തുണ്ടെന്ന് ധരിച്ചെത്തി: 75കാരൻ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ഒരു മണിക്കൂർ കുടുങ്ങി

aluva

ആലുവ: കറണ്ട് പോയതിനെ തുടർന്ന് 75കാരൻ ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ഒരു മണിക്കൂറോളം കുടുങ്ങി. ആലുവ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് വൃദ്ധനെ പുറത്ത് കടത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീമൂലനഗരം രജിസ്ട്രാർ ഓഫീസിന് സമീപം കൂട്ടാല വീട്ടിൽ ജോർജ് സി. കൂട്ടാലയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ജോർജ് അറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്സും എത്തി രക്ഷിക്കുകയായിരുന്നു.

ഭൂമി തരം മാറ്റൽ അദാലത്ത് 13 ന് നടക്കുമെന്ന മാദ്ധ്യമ വാർത്തയെ തുടർന്ന് 9.30 ഓടെയാണ് ജോർജെത്തിയത്. എന്നാൽ അടുത്ത മാസം 13 നാണ് അദാലത്ത്. ഒന്നാം നിലയിലെ തഹസിൽദാരുടെ ഓഫീസിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയതിന് പിന്നാലെ കറണ്ടുപോയി. ലിഫ്റ്റിൽ എമർജൻസി ലൈറ്റ് ഉണ്ടായതിനാൽ കാര്യമാക്കിയില്ല. വൈദ്യുതി ഉടൻ വരുമെന്ന പ്രതീക്ഷയിൽ വൃദ്ധൻ കാത്തുനിന്നു.

അര മണിക്കൂർ പിന്നിട്ടിട്ടും വൈദ്യുതി വരാതിരിക്കുകയും എമർജൻസി ബാറ്ററി ചാർജ് കുറഞ്ഞ് വെട്ടം മങ്ങിയതോടെ മൊബൈൽ ഫോൺ മുഖേന ആലുവ പൊലീസിനെ വിവരമറിയിച്ചു. പൊലീസാണ് ഫയർ ഫോഴ്സുമെത്തിയ ശേഷമാണ് സിവിൽ സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന് ലിഫ്റ്റിന്റെ താക്കോൽ ഉപയോഗിച്ച് തുറന്ന് വൃദ്ധനെ 10.40ഓടെ സുരക്ഷിതമായി പുറത്തെത്തിച്ചു.

എന്നാൽ ജോലിത്തിരക്കുള്ളതിനാൽ റവന്യു വകുപ്പിലെ കുറച്ചു ജീവനക്കാർ ഇന്നലെ ഓഫീസിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL