
കാക്കനാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദക്ഷിണമേഖലയിലെ ഹജ്ജ് പരിശീലകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് ഒഫീഷ്യൽ പി.കെ.അസൈൻ പരിശീലന ക്ലാസ് നയിച്ചു. അസീസ് സഖാഫി ദുആയും റ്റി.കെ.സലിം സ്വാഗതവും പറഞ്ഞു. കളക്ട്രേറ്റ് ഹുസൂർ ശിരസ്തദാർ കെ. അനിൽ കുമാർ മേനോൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി.ഷാജഹാൻ
ഹജ്ജ് ട്രെയിനിംഗ് ജില്ലാ ഓർഗനൈസർമാർമാരായ എം. മുഹമ്മദ് യുസുഫ്, നിസാമുദ്ദീൻ, സി.എ.മുഹമ്മദ് ജിഫ്രി, എം.നാസർ, അജിംസ്, ജസീൽ തോട്ടത്തിക്കുളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |