SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

ശിഷ്യർക്ക് കരുത്തു പകരാൻ കു‌ഞ്ഞ് മേസുമായി നിമ്മിയെത്തി

1

കൊച്ചി: കോച്ചായ അമ്മ തലസ്ഥാനത്ത് നിന്ന് വണ്ടികയറിയപ്പോൾ മകളും കുട്ടി കോച്ചായി കൂടെ കൂടി. ജി.വി. രാജയിലെ അസി.ജൂഡോ കോച്ച് നിമ്മി പുത്തൂരാനും 10 മാസം പ്രായമുള്ള തന്റെ മകളായ മേസ് എന്ന ഓമനപേരുള്ള മാസിക്വീനും ജൂഡോ വേദിയിലെ കൗതുകമായി.

പഠന കാലത്ത് തുടർച്ചയായി വർഷങ്ങളോളം സംസ്ഥാന കായികമേളയിൽ ഒന്നാമതെത്തി ദേശീയ തല മത്സരങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ജി.വി. രാജയിലെ അസി.ജൂഡോ കോച്ച് നിമ്മി പുത്തൂരാൻ.

ചേച്ചിമാരും ചേട്ടൻമാരും മത്സരിക്കുന്നതു കണ്ട് കൈ ഉയർത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു കുട്ടി കോച്ച്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് വിവിധ കാറ്റഗറി ജൂഡോ മത്സരങ്ങൾ നടക്കുന്നത്.

നാലാം ക്ലാസ് മുതൽ ഈ രംഗത്തുള്ള നിമ്മി 2015 വരെ ദേശീയ ഗെയിംസിനുള്ള കേരള ടീമിലുണ്ടായിരുന്നു. എട്ടു വർഷമായി കോച്ചായ നിമ്മി ജി.വി. രാജയിലെത്തിയിട്ട് മൂന്നു വർഷമായി.

മകളുണ്ടായ ശേഷം പരിശീലനത്തിനു പോകുമ്പോഴെല്ലാം കൂടെ കൂട്ടും. വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാറില്ലെന്നും നിമ്മി പറഞ്ഞു.

ശിഷ്യർ പിഴവു വരുത്തുമ്പോൾ താൻ ശാസിക്കുന്നതു കണ്ട് മകളും എന്തൊക്കെയോ പറയാൻ ശ്രമിക്കും. അമേരിക്കൻ കോമിക് കഥാപാത്രത്തിന്റെ പേരാണ് മകൾക്കിട്ടത്. എറണാകുളം മരട് സ്വദേശിയായ സിബിയാണ് നിമ്മിയുടെ ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL