പെരുമ്പാവൂർ: മൊബൈൽഫോൺ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒറീസ ബലിഗുഡ ഗോറോൺ ഗരിഡ്ബി അന്ത്രിയോയാണ് (25) അറസ്റ്റിലായത്. കഴിഞ്ഞദിവസം നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം തെളിയുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് യാത്രക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചത്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം .തോമസ്, പി.എം. റാസിക്, എസ്.സി.പി.ഒമാരായ സുബിൻ, അജിത്ത് മോഹൻ, നിഷാദ്, രജിത്ത് രാജൻ എന്നിവർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |