SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.28 AM IST

ബാലികയെ കടലിൽ മുക്കി കൊല്ലാൻ ശ്രമം: അമ്മയും നേപ്പാളി കാമുകനും അറസ്റ്റിൽ

arrest

കൊച്ചി: ഏഴു വയസുകാരിയെ കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമ്മയും നേപ്പാളി കാമുകനും അറസ്റ്റിൽ. കൊലപാതക ശ്രമത്തിനും പോക്സോ വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. ഇരുവരെയും പറവൂർ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികൾ.ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

രണ്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി അദ്ധ്യാപികയോട് നടത്തിയ വെളിപ്പെടുത്തലാണ് രണ്ടു മാസം മുമ്പ് നടന്ന കൊലപാതകശ്രമം പുറത്തറിയാൻ ഇടയായത്. 31കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയെ കസ്റ്റഡിയിലെടുത്തതിനുപിന്നാലെ മുങ്ങിയ നേപ്പാളിയെ വരാപ്പുഴ പൊലീസാണ് പിടികൂടിയത്. വിദ്യാസമ്പന്നയായ യുവതി ഹോം നഴ്സായ അമ്മയ്ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. കാറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്ക് പോയപ്പോൾ പരിചയപ്പെട്ടതാണ് 21കാരനായ നേപ്പാളി യുവാവിനെ. ജോലി വിട്ടെങ്കിലും ബന്ധം തുടർന്നു. ഒമ്പതു മാസം മുമ്പ് നേപ്പാളി യുവാവ് കേരളത്തിലെത്തി. ഇരുവരും കുഞ്ഞിനെയും കൂട്ടി തിരുവനന്തപുരം ഉൾപ്പെടെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഇതിനിടെ യുവാവ് വെള്ളത്തിൽ മുക്കിപ്പിടിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു കുഞ്ഞിന്റെ വെളിപ്പെടുത്തൽ. 'കുഞ്ഞിനെ കൊല്ലല്ലേ"യെന്ന് പറഞ്ഞ് അമ്മ കരഞ്ഞ കാര്യവും കുട്ടി പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെയോ ചെറായിയിലെയോ ബീച്ചിൽ വച്ചായിരുന്നു സംഭവമെന്നാണ് പൊലീസ് വിലയിരുത്തൽ. നാട്ടിലെത്തിയ പിതാവും യുവതിയുടെ അമ്മയും ചേർന്ന് കുഞ്ഞിനെ സ്കൂൾ ഹോസ്റ്റലിലാക്കി. പിതാവ് വിദേശത്തേക്ക് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA