SignIn
Kerala Kaumudi Online
Saturday, 17 October 2026 3.45 AM IST

കടുപ്പിച്ച് ജാഗ്രത; പത്തിതാഴ്ത്തി വെർച്വൽ അറസ്റ്റ് തട്ടിപ്പുകാർ

virtual-arrest-

കൊച്ചി:അന്വേഷണഏജൻസികൾ പിടിമുറുക്കുകയും ബാങ്കുകൾ ജാഗ്രതകൂട്ടുകയും ചെയ്തതോടെ വെർച്വൽ അറസ്റ്റ് തട്ടിപ്പുകൾ ഗണ്യമായി കുറഞ്ഞു.

2024നെ അപേക്ഷിച്ച് കേസുകൾ നാലിലൊന്നായെന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ കണക്കുകൾ.

അന്വേഷണഉദ്യോഗസ്ഥർ ചമഞ്ഞും വ്യാജകേസുകൾ സൃഷ്ടിച്ചും വെർച്വൽബന്ദികളാക്കി ശതകോടികളാണ് തട്ടിപ്പുസംഘങ്ങൾ കവർന്നത്.

ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്ന, റിസർവ് ബാങ്കിന്റെയും സർക്കാരിന്റെയും ബോധവത്കരണവും ഫലപ്രദമായി.

ഓപ്പറേഷൻ 'ചക്ര'യുടെ ഭാഗമായി സി.ബി.ഐയാണ് വെർച്വൽഅറസ്റ്റുകൾ അന്വേഷിക്കുന്നത്. തട്ടിപ്പുകൾക്ക് അന്തർസംസ്ഥാന, വിദേശബന്ധമുള്ളതിനാൽ സി.ബി.ഐ ഫലപ്രദമായി. ഉറവിടം ട്രാക്കുചെയ്ത് രാജ്യത്തെ നാനൂറിടങ്ങളിൽ റെയ്ഡുകൾ നടത്തിയ സി.ബി.ഐ, സൂത്രധാരന്മാരായ 75 പേരെ പിടികൂടി. ഇ.ഡിയും സൈബർപൊലീസും രംഗത്തുണ്ട്. കേരള പൊലീസും കൈയടി നേടി.

നഷ്ടമായ തുകയുടെ 20ശതമാനം വരെ തിരിച്ചുപിടിക്കാനോ മരവിപ്പിക്കാനോ സാധിക്കുന്നുണ്ട്. സുപ്രീംകോടതി ഇടപെടലിലാണ് അന്വേഷണങ്ങൾ ശക്തമായത്. സൈബർതട്ടിപ്പുകൾ തടയാൻ നിയമനിർമ്മാണത്തിനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്.

വർഷം-കേസുകളുടെ എണ്ണം-നഷ്ടമായ തുക(കോടിയിൽ)

2024---92,323---1925

2025---58,239---650

2026(ജൂൺവരെ)---16,377---481

ശ്രദ്ധേയമായ കേസുകൾ

  • സി.ബി.ഐ:കോട്ടയത്തെ വയോധികനിൽനിന്ന് 1.86കോടി തട്ടിയെടുത്തതിൽ ഏപ്രിൽ25ന് കുറ്റപത്രം. ഗോവ, ബംഗളൂരു, പാലക്കാട്, നാഗ്‌പൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ റെയ്ഡിൽ കുടുങ്ങിയത് ബ്ലെസിൻ ജേക്കബ്എബ്രഹാം, മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് ജുനൈദ്ഹുസൈൻ, സി.എസ്. സലീഷ്‌കുമാർ എന്നിവരും ജെ.സി.എസ്.എസ്. ക്യാപിറ്റൽ ലിമിറ്റഡ് കമ്പനിയും.

  • ഇ.ഡി:ഗോവയിലെ വെർച്വൽഅറസ്റ്റ് തട്ടിപ്പിൽ ഫഹീംമൊയിൻ ഹുസൈൻ സയീദ്, നയീംമുഈൻ സയീദ് എന്നിവർ ആഗസ്റ്റ് 24ന് അറസ്റ്റിലായി. സ്ത്രീയെ കബളിപ്പിച്ച് 'സീക്രട്ട് സൂപ്പർവിഷൻ അക്കൗണ്ടുകളി'ലേക്ക് 2.60കോടി കൈമാറാൻ നിർബന്ധിക്കുകയായിരുന്നു.
  • ഹൈദരാബാദ് സൈബർ പൊലീസ്:സെപ്തംബറിൽ ഒൻപത് സംസ്ഥാനങ്ങളിലെ 23സൈബർകേസുകളിലായി 35 പേരെ പിടികൂടി. ആറുപേർ വെർച്വൽഅറസ്റ്റ് കേസ് പ്രതികൾ.

  • കേരളപൊലീസ്:ജനുവരിയിൽ കണ്ണൂരിലെ മുൻ ബാങ്ക് മാനേജർക്കെതിരായ വെർച്വൽഅറസ്റ്റ് ശ്രമം തത്സമയം തടഞ്ഞു. ഡേറ്റാ പ്രൊട്ടക്‌ഷൻ ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തിയ മലയാളി കോൾ കട്ട് ചെയ്ത് തലയൂരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA