
മൂവാറ്റുപുഴ: എറണാകുളം ജില്ലാ ഭരണകൂടവും മൂവാറ്റുപുഴ താലൂക്ക് റവന്യൂ റിക്കവറി വിഭാഗവും വിവിധ ബാങ്കുകളും സംയുക്തമായി സംഘടിപ്പിച്ച റവന്യൂ റിക്കവറി ബാങ്ക് അദാലത്ത് ഡെപ്യൂട്ടി കളക്ടർ വി.എ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസീൽദാർമാരായ ബി. മഹേഷ്, സൈജു പോൾ, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ അദാലത്തിൽ 130 കക്ഷികൾ പങ്കെടുത്തു. അദാലത്തിൽ വർഷങ്ങൾ പഴക്കമുള്ള കുടിശിക കേസുകൾ കുറഞ്ഞ തുകയിൽ തീർപ്പാക്കാൻ തീരുമാനമായി. 56 റവന്യൂ റിക്കവറി കേസുകളിലെ 1,59,41388രൂപയുടെ കുടിശിക തുകയിൽ 6100493 രൂപയ്ക്ക് തീർപ്പാക്കുന്നതിന് ധാരണയായതായി മൂവാറ്റുപുഴ താഹസീൽദാർ രഞ്ജിത്ത് ജോർജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |