SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

കെ.സി.എസ്.പി.എ മാർച്ചും ധർണ്ണയും

pension

കൊച്ചി: പെൻഷൻകാർക്കെതിരായി സമർപ്പിച്ചിട്ടുള്ള പെൻഷൻ പരിഷ്കരണ സമിതിയുടെ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.സി.എസ്.പി.എ) 19ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജനുവരിയിൽ സംസ്ഥാന വ്യാപകമായി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണ ജാഥയും ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോർജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി പി.വി. മുഹമ്മദാലി, ജോയിന്റ് സെക്രട്ടറി കെ.കെ. ഗോകുൽനാഥ്, ട്രഷറർ എം.എസ്. ബേബി, കൗൺസിൽ മെമ്പർ റൈമണ്ട് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL