
കൊച്ചി: പരസ്പരം മനസിലാക്കുകയും കരുതലാവുകയും ചെയ്യേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ സംഘടിപ്പിച്ച ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പും സഹായ മെത്രാനും ദമ്പതികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഫാമിലി കമ്മിഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ, സിസ്റ്റർ ജോസഫിൻ, പ്രോഗ്രാം കൺവീനർ എൻ.വി. ജോസ്, ജോബി തോമസ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |