കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് കൽപ്പറ്റ മുണ്ടേരി കൃഷ്ണ നിവാസിൽ സജിത്ത് കുമാറാണ് (45) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. വയനാട്ടിൽ നിന്ന് വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. 2023ലാണ് കേസിനാസ്പദമായ സംഭവം. നാലുപേരിൽ നിന്നായി സമാനീരിതിയൽ പണം തട്ടിയതായി പൊലീസ് പറയുന്നു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |