SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 PM IST

ഡാപ്കോ അടച്ച് പൂട്ടിയിട്ട് പതിമൂന്ന് വർഷം പിന്നിടുന്നു

dapco

ആലങ്ങാട് : വടക്കൻ പറവൂരിൽ പ്രവർത്തിച്ചിരുന്ന ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഡാപ്‌കോ) പ്രവർത്തനം നിലച്ചിട്ട് 13 വർഷം പിന്നിടുന്നു.
1989 ലാണ് ഡാപ്കോ പ്രവർത്തനമാരംഭിക്കുന്നത്. കേരളത്തിൽ ആദ്യമായി സർക്കാർ നിയന്ത്രണത്തോടെയും 97 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയാണിത്. വടക്കൻ പറവൂർ മാഞ്ഞാലി മാക്കനായി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടവും അത്യാധുനിക യന്ത്രങ്ങളും സജ്ജമാക്കിയായിരുന്നു സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. എന്നാൽ കുറച്ചു വർഷങ്ങൾ പിന്നിട്ടപ്പോൾ വൻ കടബാദ്ധ്യതയിൽ പ്രവർത്തനം നിലച്ചു.

 ഒന്നരക്കോടി രൂപ വായ്പ

ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ഒന്നര കോടി രൂപയാണു തുടങ്ങുന്ന സമയത്തു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി വായ്പയെടുത്തത്. എന്നാൽ ഇടയക്ക് വച്ചു പല കാരണങ്ങളാൽ വായ്‌പ അടവു മുടങ്ങി. ഇതോടെ പ്രവർത്തനവും താളം തെറ്റി. നിലവിൽ 5 കോടി രൂപയോളം മുതലും പലിശയും ചേർത്തു ബാങ്കിനു തിരിച്ചടയ്ക്കാനുണ്ട്.

70 ൽ പരം അലോപ്പതി ഗുളികകളും ക്യാപ്‌സ്യൂളുകളുമാണ് ഇവിടെ നിർമിച്ചിരുന്നത്. കേരള മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് പോലെയുള്ള സ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്നുള്ള മരുന്നുകൾ വിതരണം നടത്തിയിരുന്നു.

 യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

കോടിക്കണക്കിനു രുപ വിലയുള്ള യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുകയാണ്. മാത്രമല്ല പ്രദേശമാകെ ഇഴജന്തുക്കളുടെയും ഷുദ്രജീവികളുടെയും ശല്യവും രൂക്ഷമാണ്. പ്രവർത്തനം നിലച്ചതോടെ നൂറുകണക്കിനു പേരുടെ തൊഴിൽ നഷ്ടപ്പെമായി. നിരവധി തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. സ്ഥാപനത്തിന് ജപ്‌തി ഭീഷണിയും നിലനിൽക്കുന്നുണ്ട്.

നല്ല നിലയിൽ പ്രവർത്തിച്ച് വരവെ കെടുകാര്യസ്ഥത മൂലം ഇത്തരം സ്ഥാപനങ്ങൾ അടച്ച് പൂട്ടപ്പെടുന്നത് നിർഭാഗ്യകരമാണ്. സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

ബോബി മാക്കനായി

പൊതുപ്രവർത്തകൻ

അന്ധമായ രാഷ്ട്രീയ ചായ്‌വാണ് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ തകർച്ചക്കു കാരണം

പി.എസ് രഞ്ജിത്

പറവൂർ മണ്ഡലം ചെയർമാൻ
യു.ഡി.എഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL