SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

കുമ്പളങ്ങി കഥകൾ: മൂന്നാം പതിപ്പ് പ്രകാശനം 12ന്

thomas

കൊച്ചി: കുമ്പളങ്ങി ഗ്രാമത്തിന്റെ നന്മകളും തനിമയും കോർത്തിണക്കി നാട്ടുകാരനും ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസ് രചിച്ച 'എന്റെ കുമ്പളങ്ങി കഥകൾ" മൂന്നാം പതിപ്പ് 12ന് രാവിലെ 10.30ന് ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാളിൽ മുൻ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകാശനം ചെയ്യും.

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങും. സണ്ണിക്കുട്ടി എബ്രഹാം പുസ്തകം പരിചയപ്പെടുത്തും. കെ.ജെ.മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരിത്തറ, ഹൈക്കോടതി സീനിയർ അഭിഭാഷകൻ എൻ.എൻ. സുഗുണപാലൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രൊഫ.കെ.വി. തോമസ് ആമുഖപ്രഭാഷണം നടത്തും. പ്രണത ബുക്സാണ് പ്രസാധകർ.
കുമ്പളങ്ങി എന്ന ദ്വീപ് ഗ്രാമത്തിന്റെ 50 വർഷം മുമ്പുള്ള കാഴ്ചകളിലേക്കാണ് കൃതി കൂട്ടിക്കൊണ്ടുപോകുന്നത്. നർമ്മംചാലിച്ചെഴുതിയ കഥകളുടെ ആദ്യ രണ്ടുപതിപ്പുകൾ ശ്രദ്ധേയമായിരുന്നു. തോടുകൾ റോഡാവുകയും ചെറുവീടുകൾ കോൺക്രീറ്റ് സൗധങ്ങളാവുകയും ചെയ്ത കുമ്പളങ്ങിയിലെ ഓരോ മാറ്റത്തെയും കുറിച്ചുള്ള ചെറുകുറിപ്പുകളാണിവയെന്ന് കെ.വി. തോമസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL